പി​തൃ​സ​ഹോ​ദ​ര​ന്‍റെ കാ​ൽ വെ​ട്ടി​മാ​റ്റി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Wednesday, September 18, 2019 11:11 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​നാ​ട് സ്വ​ദേ​ശി മു​ത്തു​പ്പാ​ണ്ടി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​നാ​ട് സ്വ​ദേ​ശി മു​രു​ക​നെ (34)യാ​ണ് മ​റ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ​യൂ​ർ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ​നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഒ​ളി​പ്പി​ച്ച വാ​ക്ക​ത്തി ക​ർ​ശ​നാ​ട്ടി​ലെ മു​രു​ക​ന്‍റെ വീ​ടി​നു സ​മി​പ​ത്തു​ള്ള പ​ഴ​യ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നു പ്ര​തി പോ​ലീ​സി​ന് എ​ടു​ത്തു​കൊ​ടു​ത്തു. വാ​ക്ക​ത്തി​യി​ൽ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.45-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ തി​ണ്ണ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന മു​ത്തു​പ്പാ​ണ്ടി​യെ ഇ​യാ​ളു​ടെ സ​ഹോ​ദ​ര​പു​ത്ര​ൻ മു​രു​ക​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​നു താ​ഴ്ഭാ​ഗം വെ​ട്ടി​മാ​റ്റി. തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ൽ പൂ​ർ​ണ​മാ​യും അ​റ്റ നി​ല​യി​ൽ 15 മി​നി​റ്റി​നു​ശേ​ഷം മ​റ​യൂ​രി​ൽ​നി​ന്നു പോ​ലീ​സെ​ത്തി​യാ​ണ് ജീ​പ്പി​ൽ മു​ത്തു​പ്പാ​ണ്ടി​യെ മ​റ​യൂ​ർ ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്ധ ചി​കി​ത്സയ്​ക്കാ​യി കോ​യ​ന്പ​ത്തൂ​ർ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

തി​രു​ന​ൽ​വേ​ലി​യി​ൽ മു​ത്തു​പ്പാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് ബ​ന്ധു​ക്ക​ൾ എ​ല്ലാ​വ​രും ഒ​ന്നി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ൽ പോ​യി​രു​ന്നു. ഇ​വ​രി​ൽ ചി​ല​ർ മ​ദ്യ​പി​ച്ച​ശേ​ഷം ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം ചെ​റു​സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. മ​ത്തു​പ്പാ​ണ്ടി ഇ​ത​ര സ​മു​ദാ​യ​ക്കാ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​തി​നെ​കു​റി​ച്ചു സം​സാ​രി​ച്ചു​തു​ട​ങ്ങി​യ വ​ഴ​ക്കാ​ണ് സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ത​ർ​ക്ക​ത്തി​നി​ടെ മു​ത്തു​പ്പാ​ണ്ടി, മു​രു​ക​നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ചെ​ന്ന് മു​രു​ക​ൻ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി. ആ​ക്ഷേ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ മു​രു​ക​ൻ, മു​ത്തു​പ്പാ​ണ്ടി തി​രി​ച്ചു കാ​ന്ത​ല്ലൂ​രി​ൽ വ​ന്നാ​ൽ വെ​ട്ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. കാ​ന്ത​ല്ലൂ​രി​ൽ ത​ടി​വെ​ട്ടു​ന്ന ജോ​ലി​ക്കു​പോ​യ മു​രു​ക​ൻ ജോ​ലി​ക്കു പോ​കാ​തെ തി​രി​കെ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്ക​ത്തി​യു​മാ​യി കോ​വി​ൽ​ക്ക​ട​വി​ലെ​ത്തി മു​ത്തു​പാ​ണ്ടി​യെ വെ​ട്ടു​ക​യാ​യി​രു​ന്നു.

വെ​ട്ടി​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി വീ​ട്ടി​ലെ​ത്തി വാ​ക്ക​ത്തി ഒ​ളി​പ്പി​ച്ച​ശേ​ഷം വേ​ഷം​മാ​റി തീ​ർ​ഥ​മ​ല വ​ന​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചു. പി​ന്നീ​ട് ര​ക്ഷ​പ്പെ​ടു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ടു​ക്കി​യി​ൽ​നി​ന്നും സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ സ്മി​ത എ​സ്. നാ​യ​ർ, ടെ​സ്റ്റ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. സ​ന​ൽ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മ​റ​യൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​ഗ​ദീ​ശ്, എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ, എ​എ​സ്ഐ കെ.​കെ. അ​നി​ൽ, സീ​നി​യ​ൽ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എം. അ​ബ്ബാ​സ് അ​നൂ​പ് മോ​ഹ​ൻ, അ​ർ​ജു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.