കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി മ​ത്സ​രം
Wednesday, September 18, 2019 11:11 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പാ​ഠം ഒ​ന്ന് ഏ​ല്ലാ​വ​രും പാ​ട​ത്തേ​ക്ക് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ​യും സ്കൂ​ളു​ക​ളി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘടിപ്പി​ച്ച​ത്.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യറ​ക്ട​ർ സു​സ​ൻ ബ​ഞ്ച​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ​ര​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​സ്എം​എ​ച്ച്എ​സ് മേ​രി​കു​ള​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും വി​ജ​യി​ക​ളാ​യി.​ കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി​യു​ടെ ജി​ല്ലാ​ത​ല മ​ത്സ​രം തൊ​ടു​പു​ഴ ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ലെ താ​ലൂ​ക്ക് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി. സം​സ്ഥാ​ന ത​ല മ​ത്സ​രം 20ന് ​തൃ​ശൂ​രി​ൽ ന​ട​ക്കും.