ഇടപാടുകാർ സമരം നടത്തി; ഫൈ​നാ​ൻ​സ് ഉ​ട​മ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി
Wednesday, September 18, 2019 11:22 PM IST
തൊ​ടു​പു​ഴ: വാ​യ്പ വാ​ങ്ങി​യ​തി​ന് ഈ​ടാ​യി ന​ൽ​കി​യ രേ​ഖ​ക​ൾ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് തൊ​ടു​പു​ഴ അ​രീ​പ്ലാ​വ​ൻ ഫൈ​നാ​ൻ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫൈ​നാ​ൻ​സ് ഉ​ട​മ സി​ബി അ​രീ​പ്ലാ​വ​നും പ​രാ​തി​ക്കാ​രും സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി.

ബ്ലേ​ഡ് മാ​ഫി​യ വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥാ​പ​ന​ത്തി​ൽ സം​ഘ​ടി​ച്ചെ​ത്തി സ​മ​രം ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തി​രു​ന്ന 27 പേ​രാ​ണ് ഇ​ന്ന​ലെ പോ​ലീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

എ​ന്നാ​ൽ ഇ​വ​രു​ടെ പേ​രി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന രേ​ഖ​ക​ൾ കൂ​ടാ​തെ മ​റ്റൊ​ന്നും ത​ന്‍റെ പ​ക്ക​ൽ ഇ​ല്ലെ​ന്നും ഇ​തി​ന്‍റെ പേ​രി​ൽ ഇ​വ​ർ​ക്കെ​തി​രേ വേ​റെ പ​രാ​തി​ക​ൾ ന​ൽ​കി​ല്ലെ​ന്നും ഫൈ​നാ​ൻ​സ് ഉ​ട​മ സി​ബി സ്റ്റേ​ഷ​നി​ൽ എ​ഴു​തി ന​ൽ​കി​യ​താ​യി എ​സ്ഐ എം.​പി.​സാ​ഗ​ർ അ​റി​യി​ച്ചു.