വാ​ഴ​ത്തോ​പ്പ് ബാ​ങ്കി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Friday, September 20, 2019 10:01 PM IST
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. പു​രു​ഷോ​ത്ത​മ​ൻ ആ​രോ​പി​ച്ചു. ബാ​ങ്കി​ന്‍റെ ഇ​ക്കോ​ഷോ​പ്പി​ലെ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വാ​ഴ​ത്തോ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ബാ​ങ്കി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പു​രു​ഷോ​ത്ത​മ​ൻ. മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ​ട​ക്കം നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ള്ള ഈ ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ജീ​വ​ന​ക്കാ​രും ബാ​ങ്കി​ന്‍റെ സ്ഥാ​പ​ന​മാ​യ ഇ​ക്കോ​ഷോ​പ്പി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ന്നി​ട്ടും അ​റി​ഞ്ഞി​ല്ലെ​ന്നു ഭാ​വി​ക്കു​ന്ന​ത് നി​രു​ത്ത​ര​വാ​ദ​പ​ര​വും അ​ഴി​മ​തി​ക്ക് ഇ​വ​ർ​ക്കു​ള്ള പ​ങ്കും വ്യ​ക്ത​മാ​ക്കു​ന്ന​തു​മാ​ണ്. ഇ​ക്കോ ഷോ​പ്പി​ലെ തി​രി​മ​റി​യ​ട​ക്കം ബാ​ങ്കി​ൽ ന​ട​ന്നി​ട്ടു​ള്ള ത​ട്ടി​പ്പു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു​ന​ൽ​കി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി കൊ​ച്ചു​പു​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദേ​ശീ​യ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​നി​ൽ ആ​ന​ക്ക​നാ​ട്ട്, പി.​ഡി. ജോ​സ​ഫ്, കെ.​എം. ജ​ലാ​ലു​ദീ​ൻ, സി.​പി. സ​ലീം, മാ​ർ​ട്ടി​ൻ വ​ള്ളാ​ടി, ജോ​യി കു​രു​വ​ൻ​പ്ലാ​ക്ക​ൽ, ബാ​ബു ജോ​ർ​ജ്, അ​ല​ൻ കു​ത്ത​നാ​പി​ള്ളി​ൽ, സി​ബി ത​ക​ര​പി​ള്ളി, ജോ​സ് ക​ട​ന്പ​നാ​ട്ട്, ശി​വ​ൻ ച​ക്ക​ര​വേ​ലി, തോ​മ​സ് മാ​ങ്കു​ന്നേ​ൽ, കു​ര്യ​ൻ ക​ള​പ്പു​ര, ആ​ൽ​ബി​ൻ മാ​ത്യു, ജോ​സ് ക​ട​ന്പ​നാ​ട്ട്, ജി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.