എ​ട്ടു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു
Friday, September 20, 2019 10:02 PM IST
മൂ​ന്നാ​ർ: ഗു​ണ്ടു​മ​ല​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു.
ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് പ​ക​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം. ​ര​മേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​ന്നാ​ലം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത​ത് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റോ​ളം​പേ​രെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ചെ​യ്തി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നെ​ന്നു തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.
കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​മു​ത​ൽ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളും വ്യ​ക്ത​മാ​യി​രു​ന്നു. ഉൗ​ഞ്ഞാ​ലി​ൽ ക​ഴു​ത്തു​മു​റു​കി കു​ട്ടി മ​രി​ച്ച​താ​യാ​ണ് ആ​ദ്യം വീ​ട്ടു​കാ​ർ പോ​ലീ​സി​നു മൊ​ഴി​ന​ൽ​കി​യി​രു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന സം​ശ​യ​മു​ണ്ടാ​യി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​തു സ്ഥി​രീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നെ​ന്നും വ്യ​ക​ത​മാ​യി.
പീ​ഡ​ന​വും കൊ​ല​പാ​ത​ക​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടെ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കാ​മെ​ങ്കി​ലും പോ​ലീ​സ് ഇ​തു മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണ്. ഉ​ട​ൻ പ്ര​തി​യെ കൂ​ടാ​നാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ് വൈ​കു​ക​യാ​ണ്. പു​റ​മേ​നി​ന്ന് ആ​രെ​ങ്കി​ലു​മെ​ത്തി കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള സാ​ഹ​ച​ര്യം മേ​ഖ​ല​യി​ൽ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കു​ട്ടി​യു​മാ​യി അ​ടു​ത്തു ബ​ന്ധ​മു​ള്ള​വ​ർ ആ​രെ​ങ്കി​ലു​മാ​കാം സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.
കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള​ള​ത്. ഇ​തി​നാ​ൽ ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. കു​ട്ടി മ​രി​ച്ചു​കി​ട​ന്നി​രു​ന്ന സ്ഥ​ല​വും മൃ​ത​ദേ​ഹ​വും പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ചി​ല​ർ ന​ൽ​കു​ന്ന വി​വ​രം.
കു​ട്ടി​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന് 13 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി അ​റി​യി​ച്ചു.