മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെയ്തു
Saturday, September 21, 2019 11:16 PM IST
ചെ​റു​തോ​ണി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ളു​ടെ ച​ല​ന​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ജീ​വ​നോ​പാ​ധി​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ച്ച​ക്ര​വാ​ഹ​നം വി​ത​ര​ണം​ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. 20 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക.

ച​ട​ങ്ങി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​റു​പേ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി. 2019 -20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​തേ പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യും ഉ​ട​ൻ​ത​ന്നെ കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും റെ​ജി അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ജെ​ബി​ഡി​ഒ ഷാ​ഫി പ്ര​സാ​ദ്, ഗ്രാ​മ​വി​ക​സ​ന, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.