ചെ​റു​തോ​ണി പു​ഴ ശു​ചീ​ക​രി​ക്കും
Saturday, September 21, 2019 11:16 PM IST
ചെ​റു​തോ​ണി: സി​പി​എം ഇ​ടു​ക്കി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27-ന് ​ചെ​റു​തോ​ണി പെ​രി​യാ​ർ പു​ഴ ശു​ചീ​ക​രി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചെ​റു​തോ​ണി ടൗ​ണും പെ​രി​യാ​ർ തീ​ര​വും ടൗ​ണി​നോ​ടു​ചേ​ർ​ന്ന് പു​ഴ​യി​ൽ തെ​ളി​ഞ്ഞു​വ​ന്നി​ട്ടു​ള്ള കൂ​റ്റ​ൻ ക​ല്ലു​ക​ളും ഇ​ടു​ക്കി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഭീ​ക​ര കാ​ഴ്ച​ക​ളാ​ണ്.

സ്ഥി​ര നി​ർ​മാ​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം മു​ൻ​കൈ​യെ​ടു​ത്ത് പു​ഴ ശു​ചീ​ക​രി​ക്കു​ന്ന​തെ​ന്ന് ഇ​ടു​ക്കി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. സ​ബീ​ഷ് അ​റി​യി​ച്ചു.

പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ക​ല്ലു​ക​ൾ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും മാ​റ്റും. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ടാ​ക്സി ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ​വ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി.​വി. വ​ർ​ഗീ​സ്, എം.​ജെ. മാ​ത്യു, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.