പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Saturday, October 12, 2019 11:21 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ചാ​ണ് സ്റ്റേ​ഡി​യ​ത്തെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​ന്ത​റ്റി​ക് ട്രാ​ക് ഉ​ൾ​പ്പെ​ടു​ന്ന സ്റ്റേ​ഡി​യ​മാ​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കി​ഫ്ബി​യു​ടെ നാ​ലു​കോ​ടി 16 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​ത്.

പെ​രു​ന്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ലീ ​ബി​ൽ​ഡേ​ഴ്സാ​ണ് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. 400 മീ​റ്റ​റി​ന്‍റെ സി​ന്ത​റ്റി​ക് ട്രാ​ക്, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, ഡ്രെ​യി​നേ​ജ് സം​വി​ധാ​നം, കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള വി​ശ്ര​മ മു​റി​ക​ൾ, പ​വ​ലി​യ​ൻ, ചു​റ്റു​മ​തി​ൽ, പാ​ർ​ക്കിം​ഗ് സ്ഥ​ലം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്കാ​ണ് സ്റ്റേ​ഡി​യം മാ​റു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഡി​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഇ​ടു​ക്കി​യു​ടെ കാ​യി​ക കു​തി​പ്പി​ന് കൂ​ടു​ത​ൽ വേ​ഗം കൈ​വ​രും.

വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന തു​ട​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡ്രെ​യി​നേ​ജ് സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് നി​ർ​മി​ക്കും. ഗ്രൗ​ണ്ടി​ൽ പു​ൽ​ത​കി​ടി​യും ഒ​രു​ക്കും. തു​ട​ർ​ന്ന് സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കും.

അ​ത് ല​റ്റി​ക്സി​നാ​യു​ള്ള ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് സ്റ്റേ​ഡി​യ​മാ​യ​തി​നാ​ൽ ദേ​ശീ​യ താ​ര​ങ്ങ​ൾ​ക്കു​വ​രെ ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കാ​നാ​വും. ഒ​പ്പം ദേ​ശീ​യ കാ​യി​ക മേ​ള​ക​ൾ​ക്കു​വ​രെ ആതിഥ്യം വ​ഹി​ക്കാ​നും സാ​ധി​ക്കും. 2020 മാ​ർ​ച്ച് 28-ന് ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.