അ​ഴു​കി​യ മ​ത്സ്യ മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി ത​ള്ളി
Sunday, October 13, 2019 10:28 PM IST
മു​ട്ടം: പെ​രു​മ​റ്റ​ത്തി​ന് സ​മീ​പം അ​ഴു​കി​യ മ​ത്സ്യ മാ​ലി​ന്യം ചാ​ക്കി​ൽ കെ​ട്ടി ത​ള്ളി. മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന് മു​ട്ടം പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് വ​ച്ചി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വ​രെ മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മ​ല​ങ്ക​ര,ശ​ങ്ക​ര​പ്പ​ള്ളി, തു​ട​ങ്ങ​നാ​ട്, പെ​രു​മ​റ്റം, മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം നി​റ​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലും ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു.​
മു​ട്ടം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ​രാ​റ്റു​പേ​ട്ട, ആ​ലു​വ, പെ​രു​ന്പാ​വൂ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ശൗ​ചാ​ല​യ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ ത​ള്ളു​ന്ന​ത് മു​ട്ടം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി പി​ഴ അ​ട​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.