എ​ൻ​ജി​ഒ അ​സോസിയേഷൻ ജില്ലാസ​മ്മേ​ള​നം
Monday, October 14, 2019 11:03 PM IST
പീ​രു​മേ​ട്: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ 45-ാം ജി​ല്ലാ​സ​മ്മേ​ള​നം പീ​രു​മേ​ട്ടി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ല​യി​ലെ ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ജി​ല്ല​യി​ലെ മ​ന്ത്രി എം.​എം. മ​ണി​യും ഇ​ട​ത് എം​എ​ൽ​എ​മാ​രും പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സ​മ​സ്ഥ മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​ർ സ​ർ​വീ​സ് സം​ഘ​ട​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ​നി​ന്നും മു​ഖം തി​രി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹും​കു​ട്ടി ക​ല്ലാ​ർ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ച​വ​റ ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. മാ​ത്യു, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ്, എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​ഉ​ദ​യ​സൂ​ര്യ​ൻ, എ​സ്. അ​ശോ​ക​ൻ, സി​റി​യ​ക് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.