ഫ​ണ്ടു​വി​ത​ര​ണ​ത്തി​ൽ വി​വേ​ച​നം: എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ലർ​മാ​ർ
Tuesday, October 15, 2019 10:29 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് വി​ഭ​ജ​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ ത​രം​തി​രി​വ് കാ​ണി​ക്കു​ന്ന​താ​യി എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണം. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​ന്‍റെ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. 2019-2020 സാ​ന്പാ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് ന​ഗ​ര​സ​ഭ​യി​ലെ 34 വാ​ർ​ഡു​ക​ളി​ലും 17 ല​ക്ഷം രൂ​പ​വീ​തം ന​ൽ​കാ​നാ​ണ് ക​ഴി​ഞ്ഞ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഓ​ണ്‍ ഫ​ണ്ടും പ്ലാ​ൻ ഫ​ണ്ടും തു​ല്യ​മാ​യി വീ​തി​ച്ച് 34 വാ​ർ​ഡു​ക​ളി​ലേ​യും എ​സ്റ്റി​മേ​റ്റു​ക​ൾ പു​ർ​ത്തി​ക​രി​ച്ച​തി​നു​ശേ​ഷ​മേ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​വൂ എ​ന്നും തി​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് 17 ല​ക്ഷം ഓ​ണ്‍ ഫ​ണ്ടും ചെ​യ​ർ​മാ​നോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് 25 മു​ത​ൽ 30 ല​ക്ഷം​വ​രെ അ​നു​വ​ദി​ച്ചെ​ന്നും എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഗി​രീ​ഷ് മാ​ലി​യി​ൽ, എം.​സി. ബി​ജു എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഗി​രി​ഷ് മാ​ലി​യി​ൽ, എം.​സി. ബി​ജു, ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, കെ.​പി. സു​മോ​ദ്, ബി​ന്ദു രാ​ജു, ബെ​ന്നി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.