റൂ​ബ​ൻ ഇ​നി ഉ​റ്റ​വ​ർ​ക്കൊ​പ്പം
Tuesday, October 15, 2019 10:29 PM IST
ചെ​റു​തോ​ണി: മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം റൂ​ബ​ൻ സ്നേ​ഹ​മ​ന്ദി​ര​ത്തോ​ട് യാ​ത്ര​പ​റ​ഞ്ഞ് സ്വ​ദേ​ശ​ത്തേ​ക്കു തി​രി​ച്ചു. ത​മി​ഴ്നാ​ട് ഉ​ത്ത​മ​പാ​ള​യം സ്വ​ദേ​ശി​യാ​യ റൂ​ബ​ൻ 2016 ജ​നു​വ​രി​യി​ലാ​ണ്് സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​യ​ത്.
ക​ഞ്ചാ​വി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​യി​രു​ന്ന റൂ​ബ​നെ മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് സ്നേ​ഹ​മ​ന്ദി​രം ഏ​റ്റെ​ടു​ത്ത​ത്. സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ ശു​ശ്രൂ​ഷ​ക​ളു​ടെ ഫ​ല​മാ​യി റൂ​ബ​ൻ രോ​ഗ​മു​ക്ത​നാ​വു​ക​യും സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ കെ​ട്ടി​ടം പ​ണി​ക്കാ​രേ​യും വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​രേ​യും സ​ഹാ​യി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി മു​ന്നോ​ട്ടു​വ​രി​ക​യും അ​വ​രോ​ടൊ​പ്പം​നി​ന്ന് എ​ല്ലാ ജോ​ലി​ക​ളും പ​ഠി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
തി​രി​കെ നാ​ട്ടി​ൽ​ചെ​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യും ജോ​ലി​ചെ​യ്തും രോ​ഗി​യാ​യ അ​മ്മ​യേ​യും കു​ടും​ബ​ത്തേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഈ 23 ​കാ​ര​ന്‍റെ ആ​ഗ്ര​ഹം. റൂ​ബ​ൻ അ​മ്മ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്.