കൈ​ക​ഴു​ക​ൽ ദി​നാ​ച​ര​ണം; ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Tuesday, October 15, 2019 10:32 PM IST
തൊ​ടു​പു​ഴ : അ​ന്താ​രാ​ഷ്‌ട്ര കൈ​ക​ഴു​ക​ൽ ദി​ന​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൈ ​ക​ഴു​ക​ൽ ശീ​ല​മാ​ക്കൂ, ആ​രോ​ഗ്യം സം​ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ആ​ക‌്ഷ​ൻ സോംഗി​ലൂ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്.
ന​ഗ​ര​ത്തി​ലെ 150 ഓ​ളം ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് തൊ​ടു​പു​ഴ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൈ ​ക​ഴു​ക​ലി​ന്‍റെ ഘ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ന്ന പോ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ​തി​ച്ചു. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റി​നി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​മമോ​ൾ സ്റ്റീ​ഫ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​യ​ണ്‍​സ് ക്ല​ബ് ടൗ​ണ്‍ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​വ​ൽ ജോ​സ​ഫ്, ജോ​സ​ഫ് കാ​പ്പ​ൻ, ജോ​സ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പോ​സ്റ്റ​ർ കൈ​മാ​റി.
ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ഷി​ന്‍റോ ജോ​ർ​ജ്, അ​നീ​ഷ് ജോ​ർ​ജ്, ജി​ൻ​സ് കെ. ​ജോ​സ്, ബി​ന്ദു ഒ​ലി​യ​പ്പു​റം, ആ​ർ.​മി​നി​മോ​ൾ , പി .​മി​നി​മോ​ൾ മാ​ത്യു എ​ന്നി​വ​ർ നേതൃത്വം ന​ൽ​കി. തൊ​ടു​പു​ഴ എ​ഇ​ഒ എ.​അ​പ്പു​ണ്ണി പ്ര​സം​ഗി​ച്ചു.