അടിമാലിയിലെ രാ​പക​ൽ സ​മ​രം സ​മാ​പി​ച്ചു
Thursday, October 17, 2019 11:10 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ ഭൂ​വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അ​ടി​മാ​ലി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന രാ​പക​ൽ സ​മ​രം അ​വ​സാ​നി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തീവ്രപ​രി​സ്ഥി​തി വാ​ദി​ക​ൾ​പോ​ലും ചെ​യ്യാ​ത്ത​താ​ണ് ഇ​ട​തു​സ​ർ​ക്കാ​ർ ഇ​ടു​ക്കി​യോ​ട് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ കു​റ്റ​പ്പെ​ടു​ത്തി.നേ​താ​ക്ക​ളാ​യ എ.​കെ. മ​ണി, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, സി. ​പി. മാ​ത്യു, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ടി​മാ​ലി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ​ക​ട​നം ന​ട​ത്തി. അ​ടി​മാ​ലി​യി​ൽ ന​ട​ന്ന രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് പി. ​വി. സ്ക​റി​യ, ടി. ​എ​സ്. നാ​സ​ർ, ടി. ​എ​സ.് സി​ദ്ദീ​ഖ്, ബാ​ബു പി. ​കു​ര്യാ​ക്കോ​സ്,ഒ. ​ആ​ർ. ശ​ശി, പി. ​ആ​ർ. സ​ലി​കു​മാ​ർ , കെ. ​എ​സ്. സി​യാ​ദ് . ജോ​ബി ചെ​മ്മ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.