ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു
Saturday, October 19, 2019 10:48 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു. സ​യ​ൻ​സ് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ച്ച​ടി എ​സ്എ​ൻ എ​ൽ​പി സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സേ​നാ​പ​തി മാ​ർ ബേ​സി​ലും ഒ​ന്നാം​സ്ഥാ​നം നേ​ടി.

സോ​ഷ്യ​ൽ സ​യ​ൻ​സ് മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കൂ​ട്ടാ​ർ എ​സ്എ​ൻ സ്കൂ​ളും യു​പി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സും ഹൈ​സ്കൂ​ൾ - ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ല്ലാ​ർ സ്കൂ​ളും ഒ​ന്നാം​സ്ഥാ​നം നേ​ടി. ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കോ​ന്പ​യാ​ർ സെ​ന്‍റ് തോ​മ​സും യു​പി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സും ഹൈ​സ്കൂ​ൾ - ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സും ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പ​ച്ച​ടി എ​സ്എ​ൻ, യു​പി വി​ഭാ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ല്ലാ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​ർ സ്കൂ​ളു​ക​ൾ ഒ​ന്നാം​സ്ഥാ​നം നേ​ടി. ഐ​ടി മേ​ള​യി​ൽ യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ല്ലാ​റും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ണ്ണാ​റും ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എം. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ സു​ധാ​ക​ര​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ആ​ർ. സു​ധീ​ർ ബാ​ബു, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി ടോം ​ലൂ​ക്കോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ൻ​സി ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ജെ. ​പ്ര​ദീ​പ്, കു​ര്യ​ൻ വി ​കു​ര്യ​ൻ, വി ​ജ​യ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.