ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Monday, October 21, 2019 10:44 PM IST
ക​രി​മ​ണ്ണൂ​ർ : പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് 3.30ന് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡി.​ദേ​വ​സ്യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തി​യാ​ക്കി​യ 48 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഹൗ​സ് പ്ലോ​ട്ടു​ക​ളു​ടെ വി​ത​ര​ണം , ന​വീ​ക​രി​ച്ച മ​ഹാ​ത്മാ ഗാ​ന്ധി ജ​ൻ​മ​ദി​ന സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ മ​ന്ത്രി എം.​എം.​മ​ണി നി​ർ​വ​ഹി​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ, 14 വാ​ർ​ഡു​ക​ളി​ലും വ​ഴി വി​ള​ക്കു​ക​ൾ, നെ​യ്യ​ശേ​രി​യി​ൽ പു​തി​യ വോ​ളി​ബോ​ൾ കോ​ർ​ട്ട് എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണെ​ന്നും ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​സാ​മോ​ൾ ഷാ​ജി, മെം​ബ​ർ​മാ​രാ​യ സു​കു കു​മാ​ർ, ജോ​സ്മി ജോ​സ്, ആ​നി​യ​മ്മ ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.