ഉ​പ​ജി​ല്ല ക​ലോ​ത്സ​വം നാ​ളെ പാ​റ​ത്തോ​ട്ടി​ൽ
Tuesday, October 22, 2019 10:24 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് നാ​ളെ പാ​റ​ത്തോ​ട്ടി​ൽ തു​ട​ക്ക​മാ​കും. 25 വ​രെ​യാ​ണ് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 70 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നാ​യി 3200-ഓ​ളം ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും. ക​ലോ​ത്സ​വ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ബീ​നാ​മോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക റാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. മു​രു​കേ​ശ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പാ​റ​ത്തോ​ട് ജോ​ർ​ജി​യാ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. 25-ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും.

പീ​രു​മേ​ട് സ​ബ് ജി​ല്ല
ക​ലോ​ത്സ​വം

ഏ​ല​പ്പാ​റ: പീ​രു​മേ​ട് സ​ബ്ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ഏ​ല​പ്പാ​റ​യി​ൽ ന​ട​ക്കും. 25-ന് ​ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ തു​ട​ങ്ങു​ന്ന ക​ലോ​ത്സ​വം 31-ന് ​അ​വ​സാ​നി​ക്കും. 29-ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
ഏ​ല​പ്പാ​റ സ​ർ​ക്കാ​ർ യു​പി സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ഴു വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 72 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.