സ്കൂ​ൾ ക​വാ​ട​ത്തി​ലെ വൈ​ദ്യു​ത പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, October 22, 2019 10:24 PM IST
അ​ടി​മാ​ലി: കൊ​ന്ന​ത്ത​ടി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ ​ക​ന്പി ഇ​ല്ലാ​തെ​യാ​ണ് സ്കൂ​ൾ പ​രി​സ​ര​ത്ത് വൈ​ദ്യു​ത പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
കൊ​ന്ന​ത്ത​ടി​യി​ൽ​നി​ന്നും സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന വൈ​ദ്യു​ത പോ​സ്റ്റ്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ ദി​വ​സ​വും ഈ ​പോ​സ്റ്റി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.