നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം പാ​ഴ്‌വാ​ക്കാ​യി
Tuesday, October 22, 2019 10:50 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം പാ​ഴ് വാ​ക്കാ​യി. പ്ര​ഖ്യാ​പ​നം ന​ട​ത്തി ഒ​രു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു കാ​മ​റ​പോ​ലും സ്ഥാ​പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും ര​ണ്ടു​മാ​സ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.
ടൗ​ണി​ൽ മോ​ഷ​ണം നി​ത്യ​സം​ഭ​വ​മാ​കു​ക​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ​റ​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ വ​ള​രെ​വേ​ഗം പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കു​മാ​യി​രു​ന്നു.
പ​ട്ടാ​പ്പ​ക​ൽ​പോ​ലും ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഏ​ല​ക്കാ ക​ട​യി​ൽ നി​ന്നെ​ടു​ത്ത് റോ​ഡി​ലേ​ക്ക് പോ​കു​ന്ന​താ​യി സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും റോ​ഡി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ഇ​യാ​ൾ എ​ങ്ങോ​ട്ടു പോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ര​ണ്ടു​ദി​വ​സം മു​ന്പ് പി​ക്അ​പ് ജീ​പ്പു​മാ​യി വ​ർ​ക്ക് ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഇ​തി​ലെ പ്ര​തി​ക​ളേ​യും പി​ടി​കൂ​ടാ​നാ​യി​ല്ല.
ടൗ​ണി​ൽ മ​ദ്യ​പ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​വും സം​ഘ​ർ​ഷ​ങ്ങ​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ക​യാ​ണ്.
പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ ജം​ഗ്ഷ​ൻ, കി​ഴ​ക്കേ​ക്ക​വ​ല, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, പ​ടി​ഞ്ഞാ​റേ​ക്ക​വ​ല, ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.