ഭാ​വി​യി​ലേ​ക്ക് ക​ണ്ണു​ന​ട്ട്...
Tuesday, October 22, 2019 10:51 PM IST
ക​രി​മ​ണ്ണൂ​ർ: ഭാ​വി​ത​ല​മു​റ​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളെ നെ​ഞ്ചി​ലേ​റ്റു​ന്ന​താ​യി​രു​ന്നു ഹൈ​സ്കൂ​ൾ വി​ഭാ​ഗം വ​ർ​ക്കിം​ഗ് മോ​ഡ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ മോ​ഡ​ലു​ക​ൾ.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജി​ലെ ആ​ഷ്‌ലി സി. ​റെ​ജി​യും അ​ലീ​ന മ​രി​യ ബി​ജു​വും ചേ​ർ​ന്നൊ​രു​ക്കി​യ​ത് ഫ്യൂ​ച്ച​ർ സി​റ്റി​യാ​ണ്. ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സി​ലെ ആ​ൻ​സ​ണ്‍ അ​ഗ​സ്റ്റി​നും എ​ബി​ൻ അ​ഗ​സ്റ്റി​നും ടെ​ക് ഹോ​മി​ന്‍റെ ഭാ​ഗ​മാ​യി റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഗേ​റ്റും ലേ​സ​ർ​സെ​ക്യൂ​രി​റ്റി അ​ലാ​മും നി​ർ​മി​ച്ച​പ്പോ​ൾ മൂ​ല​മ​റ്റം എ​സ് എ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലെ അ​ല​ൻ ടോം ​റെ​ന്നി ഓ​ട്ടോ​മാ​റ്റി​ക് ഇ​റി​ഗേ​ഷ​ൻ സി​സ്റ്റ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മു​ട്ടം ഐ​എ​ച്ച്ആ​ർ​ഡി​യി​ലെ റോ​ണ്‍ ടി. ​ജോ​ണ്‍ മ​ർ​ദ​ത്തി​ൽ നി​ന്നും വൈ​ദ്യു​തി ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന മോ​ഡ​ലാ​ണ് ഒ​രു​ക്കി​യ​ത് .