അ​യ​ൽ​ക്കൂ​ട്ട യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് നാളെ ​വെ​ങ്ങ​ല്ലൂ​രി​ൽ
Tuesday, October 22, 2019 10:51 PM IST
തൊ​ടു​പു​ഴ: യു​വ​ജ​ന​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര, ജി​ല്ലാ യൂ​ത്ത് ക്ല​ബു​മാ​യി ചേ​ർ​ന്ന് വെ​ങ്ങ​ല്ലൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ളേ​ജി​ൽ ഏ​ക​ദി​ന യു​വ​ജ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. അ​യ​ൽ​ക്കൂ​ട്ട യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാളെ രാ​വി​ലെ 9.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​എ​സ്. സെ​ബാ​സ്റ്റ്യൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ദ്യം,മ​യ​ക്കു​മ​രു​ന്ന് ബോധവത്കരണം എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​ആ​ർ. സി​നോ​ജ്, ഇ​ന്‍റ​ർ​നെ​റ്റ് ദു​രു​പ​യോ​ഗ​വും സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ. പ്ര​താ​പ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.
സി. ​സ​നൂ​പ്, ജി​ല്ലാ യൂ​ത്ത് ക്ല​ബ് സെ​ക്ര​ട്ട​റി എ​ൻ. ര​വീ​ന്ദ്ര​ൻ, കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് മാ​നേ​ജ​ർ പി.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.