സം​സ്ഥാ​ന ഗോ​ത്ര ക​ലോ​ത്സ​വം കു​മ​ളി​യി​ൽ
Wednesday, October 23, 2019 10:41 PM IST
കു​മ​ളി: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ഗോ​ത്ര ക​ലോ​ത്സ​വം ന​വം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ കു​മ​ളി ഒ​ന്നാം​മൈ​ൽ സ​ഹ്യ​ജ്യോ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ൻ​പ​തി​ൽ​പ​രം ലൈ​ബ്ര​റി​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ര​ണ്ടു​ദി​വ​സ​ത്തെ ഗോ​ത്ര ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.
പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നും ഓ​രോ ക​ലാ​രൂ​പ​മാണ് ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി 29-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കു​മ​ളി ഡി​ടി​പി​സി ഹാ​ളി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ആ​ർ. തി​ല​ക​ൻ, സെ​ക്ര​ട്ട​റി ഇ. ​ജി. സ​ത്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.