വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Wednesday, October 23, 2019 10:43 PM IST
ക​രി​മ​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ന​വീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് വ​ക സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​രേ​ഖ കൈ​മാ​റ​ലും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച 51 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജൻമദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഭ​വ​ന ര​ഹി​ത​രാ​യ പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ല്ലു​മ​ല​യി​ൽ പ​ഞ്ചാ​യ​ത്തുവക സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ കൈ​മാ​റ​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് നി​സാ​മോ​ൾ ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് ത​ങ്ക​പ്പ​ൻ, വി​ഷ്ണു കെ.​ച​ന്ദ്ര​ൻ, സി.​വി. സു​നി​ത, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഗൗ​രി സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബേ​സി​ൽ ജോ​ണ്‍, രാ​ജീ​വ് ഭാ​സ്ക​ര​ൻ, ബി​ന്ദു പ്ര​സ​ന്ന​ൻ, ക​രി​മ​ണ്ണൂ​ർ പ്ര​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എ.​സ​ക്കീ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി കു​ഴി​ക്കാ​ട്ട്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡെ​യ്സി ജോ​ഷി, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. കു​ര്യാ​ക്കോ​സ്,സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ബൈ​ജു വ​റ​വു​ങ്ക​ൽ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പ്ര​വീ​ണ്‍, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പു​ഷ്പ വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.