വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണംപോ​യ​താ​യി പ​രാ​തി
Sunday, November 10, 2019 10:37 PM IST
തൊ​ടു​പു​ഴ: വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക് രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ശാ​സ്താം​പാ​റ നി​ര​ക്കു​ഴി ഗി​രീ​ഷ് ത​ങ്ക​പ്പ​ന്‍റെ ബ​ജാ​ജ് ഡി​സ്ക​വ​ർ ബൈ​ക്കാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ലെ​ത്തി​യ ഗി​രീ​ഷ് ബൈ​ക്ക് പ​തി​വു​പോ​ലെ മു​റ്റ​ത്തു​വ​ച്ചി​രു​ന്നു. താ​ക്കോ​ൽ ബൈ​ക്കി​ൽ ത​ന്നെ​യാ​ണ് വ​യ്ക്കാ​റു​ള്ള​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ബൈ​ക്ക് കാ​ണാ​നി​ല്ലാ​യി​രു​ന്നു. തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ ചി​ല​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും എ​സ്ഐ എം.​പി.​സാ​ഗ​ർ പ​റ​ഞ്ഞു.