പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച നാ​ലംഗ സം​ഘം പി​ടി​യി​ൽ
Monday, November 11, 2019 10:12 PM IST
ക​ട്ട​പ്പ​ന: മു​ല്ല​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലെ എ​സ്ഐ സ​ജി​മോ​ൻ ജോ​സ​ഫ്, വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ മു​ര​ളീ​ധ​ര​ൻ നാ​യ​ർ എ​ന്നി​വ​രെ അ​ണ​ക്ക​ര ടൗ​ണി​ൽ ആ​ക്ര​മി​ച്ച കേ​സി​ൽ ചെ​ന്നൈ കു​മ​ര​ൻ സ്ട്രീ​റ്റ് അ​ന്പ​ത്തൂ​ർ സ്വ​ദേ​ശി മു​രു​ക​ൻ(42), അ​ണ​ക്ക​ര വാ​ലു​മ​ണ്ണി​ൽ ര​വി​കു​മാ​ർ(36), അ​ണ​ക്ക​ര ഐ​എം​എ​സ് കോ​ള​നി വാ​ലു​മ​ണ്ണി​ൽ അ​ൻ​പു​രാ​ജ്(32), കു​മ​ളി റോ​സാ​പൂ​ക്ക​ണ്ടം വ​ഴി​യ​രി​ക​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ ബി​ബി​ൻ ഫ്രാ​ൻ​സി​സ്(24) എ​ന്നി​വ​രെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ അ​ണ​ക്ക​ര​യി​ലെ വ​സ്ത്ര​വ്യാ​പാ​ര ശാ​ല​യ്ക്കു മു​ൻ​പി​ലാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യി​ലേ​ക്ക് ഇ​റ​ക്കി പാ​ർ​ക്കു​ചെ​യ്തി​രു​ന്ന കാ​റി​ലേ​ക്ക് നോ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം അ​ണ​ക്ക​ര​യി​ൽ എ​ത്തി​യ​ത്. അ​ണ​ക്ക​ര​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ അ​ദ്ദേ​ഹ​ത്തെ​യും ആ​ക്ര​മി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് അ​ക്ര​മി​ക​ളെ ത​ട​ഞ്ഞ​ത്.
വ​ണ്ട​ൻ​മേ​ട് എ​സ്ഐ ഷോ​ജോ വ​ർ​ഗീ​സ്, എ​എ​സ്ഐ​മാ​രാ​യ പി.​എ​സ്. നൗ​ഷാ​ദ്, എ​സ് സി​പി​ഒ​മാ​രാ​യ എ​ച്ച്. സ​ന​ൽ​കു​മാ​ർ, ഹ​രി​കു​മാ​ർ, സി​പി​ഒ റി​ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.