ചാ​ലാ​ശേ​രി - ആ​ർ​പ്പാ​മ​റ്റം റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്താ​ൽ ന​ടു​വൊ​ടി​യും
Tuesday, November 12, 2019 10:35 PM IST
ക​രി​മ​ണ്ണൂ​ർ: ചാ​ലാ​ശേ​രി റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്താ​ൽ ന​ടു​വൊ​ടി​യും. കു​ണ്ടും​കു​ഴി​യു​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര​പോ​ലും ദു​ഷ്ക​ര​മാ​ണ്.

ക​രി​മ​ണ്ണൂ​ർ- ചാ​ലാ​ശേ​രി -ആ​ർ​പ്പാ​മ​റ്റം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് നാ​ളേ​റെ​യാ​യെ​ങ്കി​ലും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ​റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട് ഏ​ഴ് വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​തി​നി​ടെ ആ​ർ​പ്പാ​മ​റ്റം മു​ത​ൽ കൊ​ത​കു​ത്തി​വ​രെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ബ​സ് സ​ർ​വീ​സും സ്കൂ​ൾ ബ​സു​ക​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളും ചാ​ലാ​ശേ​റി​യി​ലേ​ക്ക് വ​രു​ന്ന​തി​ന് മ​ടി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.