ഫാ. ​മാ​ത്യു ത​ട​ത്തി​ൽ എ​ച്ച്ഡി​എ​സി​ന്‍റെ പു​തി​യ അ​മ​ര​ക്കാ​ര​ൻ
Tuesday, November 12, 2019 10:37 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യാ​യ എ​ച്ച്ഡി​എ​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ നി​യ​മി​ത​നാ​യി.
ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി​യാ​യ ഇ​ദ്ദേ​ഹം ക​ല്ലു​പാ​ലം, മു​ക്കു​ടം പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും നെ​ടു​ങ്ക​ണ്ടം, പാ​റ​ത്തോ​ട് പ​ള്ളി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.
മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വ കോ​ള​ജ് സ്ഥാ​പി​ത​മാ​യ​പ്പോ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യും 2016-ൽ ​പ്രി​ൻ​സി​പ്പ​ലാ​യും നി​യ​മി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ മേ​യി​ൽ പ്രി​ൻ​സി​പ്പ​ൽ​സ്ഥാ​നം ഒ​ഴി​ഞ്ഞ് എ​ച്ച്ഡി​എ​സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്ക​പ്പെ​ട്ടു.