നൊന്പരം മറന്ന് സൂസൻ പറന്നു
Tuesday, November 12, 2019 10:37 PM IST
മു​ത​ല​ക്കോ​ടം: ത​ന്‍റെ സ്വ​ർ​ണ നേ​ട്ടം ത​ള​ർ​ന്നു കി​ട​ക്കു​ന്ന അ​ച്ഛ​നു സ​മ​ർ​പ്പി​ക്കു​ക​യാ​ണ് സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​റി​ലെ ജേ​താ​വ് സൂ​സ​ൻ ജോ​സ​ഫ്.
പ​രാ​ധീ​ന​ത​ക​ൾ​ക്കെ​തി​രെ പൊ​രു​തി നേ​ടി​യ​താ​ണ് സൂ​സ​ന്‍റെ സ്വ​ർ​ണ നേ​ട്ടം.
ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ സൂ​സ​ൻ ജോ​സ​ഫി​ന്‍റെ പി​താ​വ് ഉ​പ്പു​ക​ണ്ടം ചാ​ത്ത​നാ​ട്ട് ജോ​സ​ഫ് അ​ഞ്ച് വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​ണ്. ഇ​തോ​ടെ സ്കൂ​ൾ കാ​യി​ക താ​ര​മാ​യി​രു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ൻ ജോ​ബി​ൻ കു​ടും​ബം നോ​ക്കാ​ൻ പ​ഠ​നം പാ​തി വ​ഴി​യി​ൽ നി​ർ​ത്തി പെ​യി​ന്‍റിം​ഗ് പ​ണി​ക്കി​റ​ങ്ങി.
അ​മ്മ ഗ്രേ​സി തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കും പോ​കു​ന്നു. സ​ഹോ​ദ​രി സി​സ്റ്റ​ർ ജോ​ബി​ന എ​സ്എം​എ​സ് സ്നേ​ഹ​ഗി​രി​യി​ൽ സേ​വ​നം ചെ​യ്യു​ന്നു.
ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ലും കു​ടും​ബം കാ​യി​ക രം​ഗ​ത്ത് പ്രോ​ൽ​സാ​ഹ​ന​വു​മാ​യി സൂ​സ​നൊ​പ്പ​മു​ണ്ട്. ജി​റ്റോ മാ​ത്യു​വാ​ണ് പ​രി​ശീ​ല​ക​ൻ.