പ​ബ്ബു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം അ​പ​മാ​ന​മെ​ന്ന്
Tuesday, November 12, 2019 10:39 PM IST
തൊ​ടു​പു​ഴ: െബം​ഗ​ളു​രു​വി​ലും മ​റ്റും ഉ​ള്ള​തു​പോ​ലെ സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ല​ജ്ജാ​ക​ര​മാ​ണെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ​പ്പോ​ലെ​യു​ള്ള​വ​ർ​ക്ക് ജോ​ലി ക​ഴി​ഞ്ഞ് അ​ൽ​പ്പം ഉ​ല്ല​സി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ അ​തി​നു സൗ​ക​ര്യ​മി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ടെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ളി​പെ​ടു​ത്ത​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണ്.
കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം ത​ക​ർ​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. ഗാ​ന്ധി​ജി​യു​ടെ 151-ാമ​ത് ജൻമ​ദി​ന വാ​ർ​ഷി​ക​ത്തി​ൽ മ​ഹാ​ത്മ​ജി​യെ അ​പ​മാ​നി​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണി​തി​ന് പി​ന്നി​ലെ​ന്ന് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി കു​റ്റ​പ്പെ​ടു​ത്തി. ചെ​യ​ർ​മാ​ൻ ജോ​ർ​ജ്ജ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്, ടി .​ജെ. പീ​റ്റ​ർ, എം.​ഡി. ദേ​വ​ദാ​സ്, കെ .​ജി. സ​ജി​മോ​ൻ, വി. ​ക മ ​ർ ബാ​ൻ, രാ​മ​കൃ​ഷ്ണ​ൻ വൈ​ക്ക​ത്ത്, ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ അ​രു​ണാ​കു​മാ​രി, ജോ​സ് കി​ഴ​ക്കേ​ക്കര, ഷാ​ജി കു​റ്റി​ച്ചി​റ, വി.​ബി. മ​ണി​ക​ണ്ഠ​ൻ, ടി. ​പി. ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.