രാ​ജാ​ക്കാ​ട് ക്രി​സ്തു രാ​ജാ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, November 16, 2019 11:50 PM IST
രാ​ജാ​ക്കാ​ട്:​ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ രാ​ജ​ത്വ തി​രു​നാ​ളും​വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​വും 22,23,24 തീയ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ജോ​ബി വാ​ഴ​യി​ൽ, അ​സി വി​കാ​രി​മാ​രാ​യ ഫാ. ​ലി​ബി​ൻ മ​ന​യ്ക്ക​ലേ​ട്ട്, ഫാ.​സി​ജോ മേ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി ന് ​പി​തൃ​ദി​ന​വും, 23 ന് ​രാ​വി​ലെ 10 ന് ​ഇ​ട​വ​ക​യി​ലെ 75 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി വ​യോ​ജ​ന ദി​ന​വും സം​ഘ​ടി​പ്പി​ക്കും. 22 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ് തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ എ​ന്നി​വ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​അ​ബ്രാ​ഹം പു​റ​യാ​റ്റ് നി​ർ​വ​ഹി​ക്കും. 4.30 ന് ​ഇ​ടു​ക്കി രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ, സ​ന്ദേ​ശം. 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന ഫാ.​ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ, സ​ന്ദേ​ശം - ഫാ.​റോ​ബി ക​ണ്ണൻ​ചി​റ​യി​ൽ, 5.45 ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ആ​റി​ന് ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.

7.30 ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം, രാ​ജാ​ക്കാ​ട് മേ​ഖ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധൃ. 24 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് വി​വി​ധ സോ​ണു​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​ജ​യിം​സ് നി​ര​വ​ത്ത്, സ​ന്ദേ​ശം -ഫാ. ​തോ​മ​സു​കു​ട്ടി വെ​ട്ടി​ക്ക​ൽ,വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന,തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം,സ്നേ​ഹ​വി​രു​ന്ന്. രാ​ത്രി 7.30 ന് ​തി​രു​വ​ന​ന്ത​പു​രം സം​ഘ​ചേ​ത​ന​യു​ടെ നാ​ട​കം മാ​യ​ക്കാ​ഴ്ച. 24 ന് ​രാ​വി​ലെ 6.30 ന് ​മ​രി​ച്ച​വ​രു​ടെ​യും ഓ​ർ​മ​ദി​നം.