ബ​സി​ൽനി​ന്നു വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Monday, November 18, 2019 10:37 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വീ​ണ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി റോ​ഡി​ൽ ത​ല​യ​യി​ടി​ച്ച് മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ലൈ​ഹാ​ൻ ബ​ഹാ​ദാ​ണ് (38) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലൈ​ഹാ​ൻ വെ​ങ്ങ​ല്ലൂ​രി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ ബ​സി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലൈ​ഹാ​നെ ഉ​ട​ൻ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യി​ടി​ച്ച് വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മാ​ണെ​ന്ന ധാ​ര​ണ​യി​ൽ ചാ​ടി​യി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മെ​ന്നും ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​മു​ള്ള ഡോ​ർ അ​ട​ക്കാ​തി​രു​ന്ന ഡ്രൈ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.