വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Tuesday, November 19, 2019 10:31 PM IST
നെ​ടു​ങ്ക​ണ്ടം: കൈ​ലാ​സ​പ്പാ​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ൾ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് രേ​ഖ​ക​ൾ ക​ത്തി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ മാ​ലി​ന്യം ത​ള്ളി​യ​ത് ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് സ​മാ​ന​മാ​ണ്. ടൗ​ണി​നു സ​മീ​പ​ത്തെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കു​വാ​നോ വ​ൻ​തു​ക മു​ട​ക്കി സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​നോ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് പ്ലാ​ൻ വ​ര​യ്ക്കാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ബി​ല്ല് മാ​റി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്തി​നെ​തി​രേ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, ജോ​സ് ടി. ​ആ​ല​പൂ​ത്ര, ജി​ല്ലാ സെ​ക്ര​ട്ട​റി സി​ബി മൂ​ലേ​പ​റ​ന്പി​ൽ, സി​ബി ക​ള​പ്പു​ര​ക്ക​ൽ, ബോ​ബി പൊ​ന്ന​വേ​ൽ, സാ​ജ​ൻ കൊ​ച്ചു​പ​റ​ന്പി​ൽ, റോ​യി പു​ളി​ത്തൊ​ണ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.