അ​പ്പീ​ൽ തു​ണ​ച്ചു; മൂ​ന്നാ​മ​താ​യ വ​ഞ്ചി ഒ​ന്നാ​മ​തെ​ത്തി
Wednesday, November 20, 2019 10:18 PM IST
ക​ട്ട​പ്പ​ന: സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി​യ വ​ഞ്ചി​പ്പാ​ട്ടി​ന് റ​വ​ന്യൂ ക​ലോ​ത്സ​വ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം.
കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച വ​ഞ്ചി​പ്പാ​ട്ടാ​ണ് റ​വ​ന്യൂ ജി​ല്ല​യി​ൽ ഒ​ന്നാം​സ​മ്മാ​നം നേ​ടി​യ​ത്. അ​പ്പീ​ലി​ലൂ​ടെ​യാ​ണ് ഇ​വ​ർ റ​വ​ന്യൂ ജി​ല്ലാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​ത്.
ആ​തി​ര കെ. ​ഗൗ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ഞ്ചി​പ്പാ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലും എം​ക​ഐ​ൻ​എം ആ​യി​രു​ന്നു ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്.

കോ​ട​തി ഉ​ത്ത​ര​വി​ട്ടു;
അ​വ​ർ പാ​ടി

ക​ട്ട​പ്പ​ന: മു​ൻ​സി​ഫ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​മാ​യി ക​ലോ​ത്സ​വ​വേ​ദി​യി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ. സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യി ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യ​തി​നെ​തി​രേ​യാ​ണ് കോ​ട​തി​യി​ൽ​നി​ന്നു​ള​ള ഉ​ത്ത​ര​വു​മാ​യി പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്.
എ​ഇ​ഒ ത​ള്ളി​യ അ​പ്പീ​ലി​നെ​തി​രേ ക​ട്ട​പ്പ​ന മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​നു​കൂ​ല ഉ​ത്ത​ര​വു​മാ​യാ​ണ് ചെ​ന്പ​ക​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​ൻ പാ​ട്ടി​ന​ത്തി​ൽ മ​ത്സ​രി​ച്ച​ത്. അ​പ്പീ​ൽ ത​ള്ളി​യ ന​ട​പ​ടി ചോ​ദ്യം​ചെ​യ്താ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ജോ​മോ​ൻ ചാ​ക്കോ മു​ഖാ​ന്തി​രം മ​ത്സ​രാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ക​ട്ട​പ്പ​ന മു​ൻ​സി​ഫ് കോ​ട​തി കു​ട്ടി​ക​ളെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.