മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ൽ അ​നു​സ്മ​ര​ണം നടത്തി
Thursday, November 21, 2019 10:16 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ലി​ന്‍റെ 33-ാമ​ത് ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഇ​ന്ന​ലെ രാ​വി​ലെ പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.
മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സും ന​ട​ത്തി. തു​ട​ർ​ന്ന് മാ​ർ വ​യ​ലി​ൽ മെ​മ്മോ​റി​യ​ൽ ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ അ​മ​ൽ ഷാ​ജി , ജോ​യ​ൽ ബേ​ബി, സി​സ്റ്റ​ർ ജീ​നാ മ​രി​യ എ​സ്എ​ച്ച് എ​ന്നി​വ​ർ​ക്ക് കാ​ഷ് പ്രൈ​സു​ക​ൾ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ത​ര​ണം ചെ​യ്തു.