ക​രാ​ർ തു​ക ഉ​ട​ൻ ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, November 21, 2019 10:17 PM IST
തൊ​ടു​പു​ഴ : പ​ത്തു വ​ർ​ഷം മു​ന്പ് വൈ​ദ്യു​തി ബോ​ർ​ഡി​ന് ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്ത വ​ക​യി​ൽ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട തു​ക ക​രാ​റു​കാ​ര​ന് ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. മ​റ​യു​ർ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ വി. ​തോ​മ​സി​ന് തു​ക ന​ൽ​കാ​നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്. 2008 മു​ത​ൽ 2010 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ മ​റ​യൂ​ർ സെ​ക്ഷ​നി​ൽ ചെ​യ്ത ക​രാ​ർ ജോ​ലി​ക​ൾ​ക്കു​ള്ള തു​ക​യാ​ണ് പ​രാ​തി​ക്കാ​ര​ന് കി​ട്ടാ​നു​ള്ള​ത്. ചെ​യ്ത നാ​ലു വ​ർ​ക്കു​ക​ൾ​ക്ക് ബി​ൽ എ​ഴു​തി പോ​യെ​ങ്കി​ലും ഒ​രെ​ണ്ണ​ത്തി​ന്‍റെ തു​ക മാ​ത്ര​മാ​ണ് ത​നി​ക്ക് കി​ട്ടി​യ​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​ന് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രു ല​ക്ഷ​ത്തി​ന് 12,000 രൂ​പ താ​ൻ പ​ലി​ശ ന​ൽ​കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​റു വ​ർ​ഷം മു​ന്പ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ന്‍റെ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റു. കൂ​ലി​പ്പ​ണി ചെ​യ്യാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
ജോ​ണ്‍​സ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ര​ണ്ട് വ​ർ​ക്കു​ക​ൾ ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ൾ ഓ​ഫീ​സി​ൽ ല​ഭ്യ​മ​ല്ലെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. 2008 മു​ത​ൽ 2018 വ​രെ​യു​ള്ള എ​ല്ലാ ബു​ക്കും ബി​ല്ലും ക​ണ്ടെ​ത്തി ക​രാ​റു​കാ​ര​ന് അ​ടി​യ​ന്തി​ര​മാ​യി തു​ക ന​ൽ​കു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.