ബാ​ല​വേ​ദി യോ​ഗം
Thursday, December 5, 2019 10:28 PM IST
പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യി​ൽ ബാ​ല​വേ​ദി പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജെ.​ജോ​സ​ഫ്, പ്രി​ന്‍റു ര​ഞ്ജു, ശ​ശി​ക​ലാ വി​നോ​ദ്,നി​ഷ അ​നീ​ഷ് എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് - മെ​റി​ൻ ടോ​മി, വൈ​സ് പ്ര​സി​ഡ​ന്‍റ് - സ്റ്റി​ഫ് സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി - ശി​ല്പ അ​നീ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ജെ​റി​ൻ ജോ​ബി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ജോ​സ്ന ജോ​ണ്‍, കൃ​ഷ്ണ​പ്രി​യ രാ​ജ്, ജോ ​വി​ൻ​സെ​ന്‍റ്, ഷാ​ലോം ഷി​ജോ, സ്റ്റെ​ഫി സ്റ്റീ​ഫ​ൻ, ക്രി​സ്റ്റ ജോ​സ്, അ​ഭി​ജി​ത്ത് അ​നീ​ഷ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ്രി​ന്‍റു ര​ഞ്ജു മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

കേ​ര​ളോ​ൽ​സ​വ​ത്തി​ന്
ഇ​ന്ന് തു​ട​ക്കം

തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ൽ​സ​വം ഇ​ന്നും നാ​ളെ​യും തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ മ​ൽ​സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ നി​ന്നും മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ന​ട​ക്കും. ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. അ​ഞ്ചി​നു കേ​ര​ളോ​ൽ​സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സിൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.