കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​ണ്‍​വ​ൻ​ഷ​നും കെ.എം. മാ​ണി ഭ​വ​ൻ ഉ​ദ്ഘാ​ട​ന​വും
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ:​കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സാ​യ കെ.​എം. മാ​ണി​ഭ​വ​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജനുവരി രണ്ടിന് ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​റി​യി​ച്ചു.
തൊ​ടു​പു​ഴ ചാ​ഴി​ക്കാ​ട്ട് ഹോ​സ്പി​റ്റ​ൽ റോ​ഡി​ൽ പു​ളി​മൂ​ട്ടി​ൽ ബി​ൽ​ഡിം​ഗി​ലാ​ണ് കെ.​എം.​മാ​ണി ഭ​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ.​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​ർ ഓ​ഫീ​സ് കൂ​ടി​യാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കും.
മി​നി ഓ​ഡി​റ്റോ​റി​യം. അ​ട​ക്ക​മു​ള്ള എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം. മാ​ണി​യു​ടെ ഛായാ​ചി​ത്രം പാ​ർ​ട്ടി ഓ​ഫീ​സി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.
ക​ണ്‍​വ​ൻ​ഷ​ൻ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി. എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഡോ. ​എ​ൻ .ജ​യ​രാ​ജ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പ്രാ​ഫ.​ കെ ഐ.​ആ​ന്‍റ​ണി, പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.