ജീ​വി​ത​ശൈ​ലി വി​ദ്യാ​ഭ്യാ​സ ക്യാ​ന്പി​ന് തു​ട​ക്കം
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ: കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​വും ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത​ശൈ​ലീ രൂ​പീ​ക​ര​ണ​വും ല​ക്ഷ്യംവ​ച്ച് കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ കാ​യി​ക മ​ന്ത്രാ​ല​യം, ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രാ​ഴ്ച​ നീ​ണ്ടുനി​ൽ​ക്കു​ന്ന ജീ​വി​ത​ശൈ​ലി വി​ദ്യാ​ഭ്യാ​സ ക്യാ​ന്പി​ന് തൊ​ടു​പു​ഴ പ്ര​സി​ഡ​ൻ​സി കോ​ളേ​ജ് ഹാ​ളി​ൽ തു​ട​ക്കം. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഹ​രി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സ​മൂ​ഹ​ത്തി​ൽ യു​വ​തി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ന്യോ​നം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എന്നിവയ്ക്ക് ഫ​ല​പ്ര​ദ​മ​യ പ്ര​ശ്ന പ​രി​ഹാ​രം, നേ​തൃ​ത്വ പ​രി​ശീ​ല​നം കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൗ​ണ്‍​സ​ലിം​ഗ്, കേ​ന്ദ്ര സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ ആ​വി​ഷ്കരി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​ണ് ക്യാ​ന്പി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. 12ന് ​ക്യ​ന്പ് സ​മാ​പി​ക്കും. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​സി കോ​ള​ജ് ഡ​യ​റ​ക്ട​ർ ജി​ജി വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ് .ബി​ന്ദു, ഷീ​നു, അ​നു​പ്രി​യ ബി​ജു, നി​ഖി​ൽ മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.