പ​ണി​ക്ക​ൻ​കു​ടി ഗ​വ. സ്കൂ​ൾ ഹൈ​ടെ​ക് ആ​ക്കും: റോ​ഷി
Monday, December 9, 2019 10:27 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ണി​ക്ക​ൻ​കു​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം​ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും നി​ർ​ദേ​ശി​ച്ച മൂ​ന്നു​കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന സ്കൂ​ളാ​ണി​ത്. എം​എ​ൽ​എ​മാ​രാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സ്കൂ​ളു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്.
സ്ഥ​ല​പ​രി​മി​തി​യും കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​വും സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. അ​തി​നാ​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു​പ​ക​രം ഒ​രു ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ച്ച് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​നെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
തു​ക അ​നു​വ​ദി​ച്ച് നേ​ര​ത്തെ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന കൈ​റ്റ്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ പ്രാ​ദേ​ശി​ക​മാ​യ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് വൈ​മു​ഖ്യം കാ​ണി​ച്ചു. കെ​ട്ടി​ട​നി​ർ​മാ​ണം വൈ​കു​ന്ന​തി​ലെ ആ​ശ​ങ്ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്് നി​ർ​വ​ഹ​ണ ചു​മ​ത​ല ഇ​ൻ​കെ​ൽ ലി​മി​റ്റ​ഡി​നെ ഏ​ൽ​പി​ച്ചു.