സ​ഹോ​ദ​ര​ങ്ങ​ളോ​ടും പ്ര​കൃ​തി​യോ​ടും ഇ​ണ​ങ്ങി ജീ​വി​ക്ക​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Tuesday, December 10, 2019 10:58 PM IST
ആ​നി​ക്കാ​ട്: ദൈ​വ​ത്തോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും പ്ര​കൃ​തി​യോ​ടും അ​നു​ര​ഞ്ജ​ന​പ്പെ​ട്ടു ജീ​വി​ക്ക​ണ​മെ​ന്ന് കോ​ത​മ​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി​യ ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സ​ഭ കോ​ത​മം​ഗ​ലം രൂ​പ​ത വാ​ർ​ഷി​ക​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​കാ​രി ഫാ. ​മാ​ത്യു കാ​ക്ക​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ഫ്രാ​ങ്കോ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പി​രി​ച്വ​ൽ അ​സി ഫാ. ​സേ​വ്യ​ർ ക​രു​വേ​ലി​ക്കോ​ണം ഒ​എ​ഫ്എം (ക്യാ​പ്), ഫാ.​മൈ​ക്കി​ൾ പ​റു​ശേ​രി​ൽ, സി​സ്റ്റ​ർ ജോ​സി​ലി​ൻ കി​ഴ​ക്കേ​ഭാ​ഗ​ത്ത്, ബ്ര​ദ​ർ അ​രു​ണ്‍ ജോ​ർ​ജ്, ബ്ര​ദ​ർ സോ​ജ​ൻ ആ​ന്‍റ​ണി, ബ്ര​ദ​ർ ടെ​ൻ​സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സെ​ക്ര​ട്ട​റി റോ​സി പൂ​നാ​ട്ട് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ബ്ര​ദ​ർ കെ.​വി. മാ​ത്യു ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ വി​ൻ​സെ​ന്‍റ് വി​ത​യ​ത്തി​ൽ സ്വാ​ഗ​ത​വും രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ബ്ര​ദ​ർ അ​രു​ണ്‍ ജോ​ർ​ജ് - പ്ര​സി​ഡ​ന്‍റ്, ബ്ര​ദ​ർ സോ​ജ​ൻ ആ​ന്‍റ​ണി - വൈ​സ് പ്ര​സി​ഡ​ന്‍റ്, റോ​സ​മ്മ കു​ര്യ​ൻ- സെ​ക്ര​ട്ട​റി, ബ്ര​ദ​ർ കെ.​ജെ. തോ​മ​സ് ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.