ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് സ​മ്മേ​ള​നം
Tuesday, December 10, 2019 11:03 PM IST
അ​ടി​മാ​ലി: ഓ​ൾ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം തു​ട​ങ്ങി. അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ട​നാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജി. ഇ​ന്ദു​ക​ലാ​ധ​ര​ൻ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​നോ​യി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ൻ​സാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​നൂ​പ്, ട്ര​ഷ​റ​ർ ന​വാ​സ് ഷേ​ർ​ഖാ​ൻ, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ .ഷാ​ജി, എ.​ടി. അ​നി​ൽ മേ​നോ​ൻ, എ​ൻ.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.