ഡി​ടി​പി​സി ഫോ​ട്ടോ​ഗ്രഫി മ​ത്സ​രവി​ജ​യി​ക​ൾ
Wednesday, December 11, 2019 10:42 PM IST
ഇ​ടു​ക്കി: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സ​ഞ്ചാ​ര​വും പ്ര​കൃ​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ടെ​ൻ​സിം​ഗ് പോ​ൾ (തൊ​ടു​പു​ഴ), ര​ണ്ടാം സ​മ്മാ​നം ആ​ർ. ഗി​രി​ജ​ൻ (ചെ​റു​തോ​ണി), ബി​ബി​ൻ സേ​വ്യ​ർ (തൊ​ടു​പു​ഴ) എ​ന്നി​വ​ർ​ക്ക് ല​ഭി​ച്ചു. ഇ​വ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് ഡി​ടി​പി​സി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ​ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ 17 ന് ഉച്ചയ്ക്ക് 12​ന് ക​ള​ക്ട​റു​ടെ ചേ​ംബ​റി​ൽ ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​യ​ൻ പി. ​വി​ജ​യ​ൻ അ​റി​യി​ച്ചു.

ടീ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ്

തൊ​ടു​പു​ഴ : എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി മി​ക​ച്ച ഹ​യ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന ടീ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡി​ന് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു. മി​ക​വ് തെ​ളി​യി​ക്കു​ന്ന റി​പ്പോ​ർ​ട്ട് അ​ട​ങ്ങി​യ​വ 20ന​കം സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, ചെ​യ​ർ​മാ​ൻ, ടീ​ച്ച​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ക​മ്മി​റ്റി, സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ് എ​സ് അ​റ​ക്കു​ളം പി ​ഒ, ഇ​ടു​ക്കി എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 944 6822 877

കൗ​ണ്‍​സി​ല​റെ നി​യ​മി​ക്കു​ന്നു

ചെ​റു​തോ​ണി: ഇ​ടു​ക്കി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ൽ​ട്ട​ർ ഹോ​മു​ക​ളി​ലേ​ക്ക്് എം​എ​സ്ഡ​ബ്ല്യു/ എം​എ സൈ​ക്കോ​ള​ജി/ സോ​ഷ്യോ​ള​ജി പാ​സാ​യ റെ​സി​ഡ​ൻ​ഷൽ കൗ​ണ്‍​സി​ല​ർ​മാ​രെ ആ​വ​ശ്യ​മു​ണ്ട്. പ​രി​ച​യ​സ​ന്പ​ന്ന​ർ​ക്ക് മു​ൻ​ഗ​ണ​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ജി​ല്ലാ വി​മ​ൻ​സ് കൗ​ണ്‍​സി​ൽ എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9447253787, 9497240126.