നി​രോ​ധി​ത പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, December 11, 2019 10:45 PM IST
തൊ​ടു​പു​ഴ: പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നും നി​രോ​ധി​ത പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മു​ത​ല​ക്കോ​ടം മാ​വി​ൻ​ചു​വ​ട് വ​ട​ക്കേ​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ന്‍റെ (കാ​ള​കു​ത്ത​ൻ മ​നോ​ജ്) വീ​ട്ടി​ൽ നി​ന്നും 15 പാ​യ്ക്ക​റ്റ് പാ​ൻ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​സ്ഐ എം.​പി.​സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വി​ടെ വ​ൻ​തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നേ​ര​ത്തെ വീ​ട്ടി​ൽ വ​ൻ​തോ​തി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​തി​ന് ഇ​യാ​ളു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
പ​ട്ട​യം ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ നി​ന്നും 32 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല​യും പി​ടി​ച്ചെ​ടു​ത്തു. ചൂ​ര​ത്തൊ​ട്ടി​യി​ൽ ഷീ​നി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ൽ നി​ന്നാ​ണ് പാ​ൻ​ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി കൂ​ടി​യ​ത്. ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.