മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ
Wednesday, December 11, 2019 10:47 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. ഉ​പ്പു​ത​റ പ​രു​ന്തും​പാ​റ അ​ന​ന്ദു(23) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച​ശേ​ഷം ബ​സ്് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രൈ​വ​ർ കു​ടു​ങ്ങി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റി​യി​ച്ചു.