ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധം
Wednesday, December 11, 2019 10:47 PM IST
ക​ട​പ്പ​ന: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ്ര​തി​ഷേ​ധം. ക​ട്ട​പ്പ​ന ടൗ​ണ്‍ വാ​ർ​ഡി​ലെ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ന്നാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ 2020 -2021 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സൂ​ത്ര​ണ സ​മി​തി, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പു​ക​ൾ എ​ന്നി​വ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന ച​ർ​ച്ച വ​ന്ന​പ്പോ​ൾ ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ടൗ​ണ്‍ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​കെ. മോ​ഹ​ന​ൻ പ്ര​തി​ഷേ​ധ​വു​മാ​യി കൗ​ണ്‍​സി​ൽ ഹാ​ളി​ൽ കു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ബെ​ന്നി കു​ര്യ​ൻ, റെ​ജീ​ന തോ​മ​സ്, ജി​ജി സാ​ബു എ​ന്നി കൗ​ണ്‍​സി​ല​ർ​മാ​ർ സി.​കെ. മോ​ഹ​ന​ന് പി​ൻ​തു​ണ​യു​മാ​യി ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി.
ക​ട്ട​പ്പ​ന ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ട എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ഗ​ര​സ​ഭ ചെ​യ്യു​ന്നു​ണ്ട​ന്നും ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​വും ഫു​ട്പാ​ത്ത് ന​വീ​ക​ര​ണ​വും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്നും ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു.
ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് എ​ല്ലാ​വ​രു​ടേ​യും കൂ​ട്ടാ​യ ശ്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.