പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: വ്യാപാരികൾ
Thursday, December 12, 2019 10:40 PM IST
കു​മ​ളി: പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും വ​നം​വ​കു​പ്പ് പി​ൻ​മാ​റ​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

തേ​ക്ക​ടി​യി​ലെ ടൂ​റി​സം അ​നു​ബ​ന്ധ​മാ​യു​ള്ള വ്യാ​പാ​ര മേ​ഖ​ല​യാ​ണ് കു​മ​ളി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും. നി​യ​മം ന​ട​പ്പി​ലാ​ക്കി​യാ​ൽ കു​മ​ളി ശ​വ​പ്പ​റ​ന്പാ​കും. ഉ​ദ്യോ​ഗ​സ്ഥ നീ​ക്കം പ്ര​തി​രോ​ധി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​ഡി ഓ​ഫി​സ്മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി മു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ​സെ​ക്ര​ട്ട​റി ജോ​യി മേ​ക്കു​ന്നേ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു സ്ക​റി​യ, പി.​എ​ൻ. രാ​ജു, ജ​യിം​സ് പൂ​വ​ത്തു​ങ്ക​ൽ, വി.​സി. വ​ർ​ഗീ​സ്, രാ​രി​ച്ച​ൻ നി​റ​ണാ​കു​ന്നേ​ൽ, ഷി​ബു എം. ​തോ​മ​സ്, എം. ​ഫി​റോ​സ്, തോ​മ​സ് ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.