ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തെ ഗ​ണി​ത ശാ​സ്ത്രോ​ത്സ​വം ബ​ഹി​ഷ്ക​രി​ക്കും: കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
Thursday, December 12, 2019 10:43 PM IST
ചെറുതോണി: : ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ​ണി​ത ശാ​സ്ത്രോ​ത്സ​വം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി അ​റി​യി​ച്ചു.

ക്രൈ​സ്ത​വ​സ​മൂ​ഹം ആ​രാ​ധ​ന​യ്ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​ന​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും തു​ട​ർ​ച്ച​യാ​യി ന​ട​ത്തി ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ​ക്ര​മ​ത്തെ ചോ​ദ്യം​ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് നാ​ളു​ക​ളാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തു​കൂ​ടാ​തെ​യാ​ണ് ഇ​പ്പോ​ൾ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഗ​ണി​ത ശാ​സ്ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തും ഞാ​യ​റാ​ഴ്ച​ക​ളി​ലും ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ല. ക്രൈ​സ്ത​വ​രു​ടെ പു​ണ്യ​ദി​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യം ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്. എ​ത്ര​യും​വേ​ഗം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഈ ​തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്ന് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ടു​ക്കി രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ, പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി വ​ലി​യ​മ​റ്റം, സെ​ക്ര​ട്ട​റി ജി​ജി കൂ​ട്ടു​ങ്ക​ൽ, ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​വി. ജോ​ർ​ജു​കു​ട്ടി, ബി​നോ​യി ചെ​മ്മ​ര​പ്പി​ള്ളി​ൽ, മ​നേ​ഷ് സ്ക​റി​യ, വി.​ടി. ഷൈ​നി, ഷേ​ർ​ളി കെ ​പോ​ൾ, ഷൈ​നി ബേ​ബി, ബി​ൻ​സ് ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.