തൊടുപുഴ : ജേസിസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 15ന് നടക്കുമെന്ന് പ്രസിഡന്റ് ഡോ. ജോസഫ് ജോസ്, സെക്രട്ടറി ഡോ. അനിൽ ജെയിംസ്, പ്രോഗ്രാം ഡയറക്ടർ ഫെബിൻ ലീ ജെയിംസ് എന്നിവർ അറിയിച്ചു.
വൈകുന്നേരം ഏഴിന് ജേസിസ് ഭവനിൽ നടക്കുന്ന യോഗത്തിൽ കോഴിക്കോട് റൂറൽ പോലീസ് ചീഫ് കെ.ജി.സൈമണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സോണ്‍ പ്രസിഡന്റ് മുഹമ്മദ് സാലു, വൈസ് പ്രസിഡന്റ് അർജുൻ കെ നായർ, ശ്രീജിത് ശ്രീധർ തുടങ്ങിയവർ പ്രസംഗിക്കും. സ്റ്റീഫൻ ജോസ് പുളിമൂട്ടിൽ -പ്രസിഡന്റ്, ഡോ. ജോസഫ് ജോസ് -ഐപിപി, മാത്യു എം കണ്ടിരിക്കൽ -സെക്രട്ടറി, മരിയ സ്റ്റീഫൻ -ജേസിറൈറ്റ് ചെയർപേഴ്സണ്‍, പാർവതി രാജേഷ് -ജെ.ജെ.ചെയർപേഴ്സണ്‍, ഫെബിൻ ലീ ജെയിംസ്, കെ.ജെ.ബി മാത്യു, ബാലു ജോർഡി, ജിജോ കുര്യൻ, ജോബി തോമസ് (വൈസ് പ്രസിഡന്റുമാർ), അഡ്വ. ജേക്കബ്് ആനക്കല്ലുങ്കൽ -ജോയിന്റ് സെക്രട്ടറി, ഫെബിൻ സേവ്യർ -ട്രഷറർ, ആൽബർട് വാരികാട്ട് -എഡിറ്റർ, ഗോപു ഗോപൻ, ഡോ. അനിൽ ജെയിംസ് -ലെയ്സണ്‍ ഓഫീസർമാർ, രൂപേഷ് ജോസ്, സുനിൽ തൈക്കാട്ട്, പോൾസണ്‍ സേവ്യർ, സച്ചിൻ പുളിമൂട്ടിൽ, ടോളി കാപ്പൻ, ബിനോ തോമസ്, വർഗീസ് ജോസ്, വൈശാഖ് ജെയിൻ, അഖിൽ ചെറിയാൻ, ജോബ് കെ ജേക്കബ്, സൂരജ് ഷിബു -ഡയറക്ടർമാർ എന്നിവരാണ് ഭാരവാഹികൾ.