വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ലെ റോ​ഡുപ​ണി ഇ​ഴ​യു​ന്നു
Friday, December 13, 2019 10:31 PM IST
വെള്ളത്തൂവൽ: സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​ണി ന​ട​ക്കു​ന്ന ക​ല്ലാ​ർ​കു​ട്ടി- വെ​ള്ള​ത്തൂ​വ​ൽ, ആ​ന​ച്ചാ​ൽ - വെ​ള്ള​ത്തൂ​വ​ൽ, മു​തു​വാൻ​കു​ടി - മേ​രി​ലാ​ന്‍റ് - ആ​ന​ച്ചാ​ൽ റോ​ഡു​ക​ളു​ടെ പ​ണി​ക​ൾ ഇ​ഴ​യു​ന്നു. യാ​ത്രാ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ള​രെ സ​ജീ​വ​മാ​യി​രു​ന്ന പ​ണി​ക​ൾ ഇ​പ്പോ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണ്.
നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​യി മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് റോ​ഡ​രി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന മെ​റ്റ​ലു​ക​ൾ റോ​ഡി​ൽ നി​ര​ന്നു​കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്.

സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും

നെടുങ്കണ്ടം: ദേ​ശീ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ 18-ന് ​ന​ട​ത്തു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും എ​തി​രെ​യു​ള്ള നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​കെ​ടി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​യി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​ൾ നാ​സ​ർ, സേ​വ്യ​ർ പാ​ണ​യി​ൽ, പ്ര​സ​ന്ന​ൻ പു​ളി​ക്ക​ൽ, ശ​ശി​ധ​ര​ൻ കു​ന്നി​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.