ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ സെ​മി​നാ​റും ന​ട​ത്തി
Friday, December 13, 2019 10:35 PM IST
ക​രി​മ​ണ്ണൂ​ർ:​ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ക​രി​മ​ണ്ണൂ​ർ റീ​ജ​ണ്‍ ക​ണ്‍​വ​ൻ​ഷ​നും മാ​ധ്യ​മ​ങ്ങ​ൾ ആ​ധു​നി​ക ത​ല​മു​റ​യ്ക്ക് അ​നു​ഗ്ര​ഹ​മോ അ​പ​ഭ്രം​ശ​മോ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും ന​ട​ത്തി.​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം റീ​ജ​ണ്‍ ര​ക്ഷാ​ധി​കാ​രി റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ന​ൻ​മ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന മാ​ധ്യ​മ സം​സ്കാ​ര​മാ​ണ് ദീ​പി​ക​യു​ടേ​ത്.​
വ്യ​ക്ത​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യും ദി​ശാ​ബോ​ധ​ത്തോ​ടെ​യു​മാ​ണ് പ​ത്രം മു​ന്നേ​റു​ന്ന​ത്. തി​ൻ​മ​യു​ടെ ശ​ക്തി​ക​ളോ​ട് സ​ന്ധി​യി​ല്ലാ​ത്ത സ​മ​രം ന​ട​ത്തു​ന്നു.​വോ​ട്ടു​ബാ​ങ്ക് ല​ക്ഷ്യം​വ​ച്ച് സ​മൂ​ഹ​ത്തി​ൽ ഇ​ടു​ങ്ങി​യ ചി​ന്ത വ​ള​ർ​ത്തു​ക​യും പ​ച്ച​ക്ക​ള്ള​ങ്ങ​ൾ നി​ര​ത്തി സ​ഭ​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് പ​ല മാ​ധ്യ​മ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​ത്.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ ദീ​പി​ക​യെ പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഡി​എ​ഫ്സി റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഡി ​എ​ഫ്സി സോ​ണ്‍ ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി,സോ​ണ്‍ ട്ര​ഷ​റ​ർ ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ,പൈ​ങ്ങോ​ട്ടൂ​ർ റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ലോ​റ​ൻ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​തോ​മ​സ് ക​ണ്ട​ത്തി​ൻ​ക​ര സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കു​ഴി​പ്പി​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.​ഡി​എ​ഫ്സി സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ സെ​മി​നാ​ർ ന​യി​ച്ചു. ക​രി​മ​ണ്ണൂ​ർ റീ​ജ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും 200-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.